KeralaLatest

ഐസിഎസ്‌ഇ, ഐഎസ്‌സി: പരീക്ഷകള്‍ എഴുതുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വിദ്യാര്‍ത്ഥികള്‍

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: ഐസിഎസ്‌ഇ (പത്താം ക്ലാസ്), ഐഎസ്‌സി (12-ാം ക്ലാസ്) ശേഷിക്കുന്ന പരീക്ഷകള്‍ എഴുതണോ വേണ്ടയോ എന്നു വിദ്യാര്‍ഥികള്‍ക്കു തീരുമാനിക്കാമെന്നു ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് കൗണ്‍സില്‍. എഴുതുന്നില്ലെങ്കില്‍, മുന്‍ ബോര്‍ഡ് പരീക്ഷകളിലേയോ ഇന്റേണല്‍ അസെസ്മെന്റ് പരീക്ഷകളിലേയോ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും വിലയിരുത്തല്‍. ഏതു വേണമെന്നു വിദ്യാര്‍ഥികള്‍ക്കു തീരുമാനിക്കാം. ശേഷിക്കുന്ന പരീക്ഷകളില്‍ മാത്രമാവും ഈ ഓപ്ഷന്‍. അതേസമയം, ചില വിഷയങ്ങള്‍ എഴുതാനും ചിലത് ഒഴിവാക്കാനുമുള്ള അവസരം ഉണ്ടാവില്ല. പരീക്ഷ എഴുതുന്നില്ലെന്നാണു തീരുമാനമെങ്കില്‍ ശേഷിക്കുന്ന എല്ലാ വിഷയങ്ങളും ഒഴിവാക്കേണ്ടി വരും.

കൊറോണ വ്യാപനം ശക്തമായിരിക്കെ പരീക്ഷകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിക്കു മറുപടിയായി കൗണ്‍സില്‍ ഇക്കാര്യം ബോംബെ ഹൈക്കോടതിയെ അറിയിച്ചു. പരീക്ഷ എഴുതുന്നുണ്ടോ അതോ മൂല്യനിര്‍ണയം മുന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ മതിയോ എന്ന കാര്യം 22നു മുന്‍പ് അറിയിക്കാനാണ് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യവ്യാപക ലോക്ഡൗണ്‍ മൂലം മാറ്റിവച്ച പരീക്ഷകള്‍ ജൂലൈ 1 മുതല്‍ 14 വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉപരിപഠനത്തില്‍ നിര്‍ണായകമായ വിഷയങ്ങള്‍ മാത്രം സിബിഎസ്‌ഇ നടത്തുമ്പോള്‍ ശേഷിക്കുന്ന മുഴുവന്‍ വിഷയങ്ങളും നടത്താനാണ് സിഐഎസ്‍സിഇ തീരുമാനം.

Related Articles

Back to top button