KeralaLatestThiruvananthapuram

കോവിഡ് ബാധിതൻ എത്തി :പോത്തൻകോട് ജുവലറി അടച്ചു

“Manju”

പോത്തൻകോട് :സ്രവ പരിശോധനയ്ക്ക് ശേഷം ക്വാറൻ്റെെനിൽ കഴിയേണ്ട ആരോഗ്യവകുപ്പ് ജീവനക്കാരൻ ജ്വല്ലറിയിൽ എത്തി. തുടർന്ന് വന്ന കോവിഡ് പരിശോധന ഫലം പോസിറ്റീവായതിനാൽ പോത്തൻകോട്ടെ താലം ജുവലറി ഉൾപ്പെടെ രണ്ട് ജ്വല്ലറികൾ അടച്ചു. ഒറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റാണ് സ്രവ പരിശോധനയ്ക്ക് വിധേയനായി ക്വാറൻ്റെനിൽ ഇരിക്കാതെ പുറത്തിറങ്ങിയത്. പോത്തൻകോട്ടെ താലം ജുവലറിയിലും വാവറ അമ്പലത്തെ തേജസ് ജുവലറിയും സന്ദർശിച്ചു. പോത്തൻകോട്ടെ താലം ജൂവലറിയിൽ നിന്നപ്പോഴാണ് ഇദ്ദേഹത്തിൻ്റെ സ്രവ പരിശോധന ഫലം പോസിറ്റീവാണെന്ന് അറിയുന്നത്. തുടർന്ന് രണ്ട് ജൂവലറികളും അടച്ചു.

Related Articles

Back to top button