സിന്ധുമോൾ. ആർ
തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. ഇതുവരെ 97,720 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തുകളിലേക്ക് 1,086 പത്രികകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് 6,493 പത്രികകളും ഗ്രാമപഞ്ചായത്തുകളിലേക്ക് 75,702 പത്രികകളും ലഭിച്ചു.
ആറ് കോര്‍പ്പറേഷനുകളിലേക്ക് 2,413 പത്രികകള്‍ ലഭിച്ചു. മുന്‍സിപ്പാലിറ്റികളിലേക്ക് 9,865 പത്രികകള്‍ ലഭിച്ചു. ഏറ്റവും കൂടുതല്‍ പേര് മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 13,229 നാമനിര്‍ദേശ പത്രികകള്‍ ഇവിടെ ലഭിച്ചു. 2,270 പത്രികകള്‍ ലഭിച്ച ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമപരിശോധന വെള്ളിയാഴ്ച നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 23നാണ്.