KeralaLatestThiruvananthapuram

ശാന്തിഗിരി ആശ്രമത്തിനെതിരെ വ്യാജപ്രചരണം; കേസെടുത്തു.

“Manju”

മഹേഷ് എം.

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരമായി വ്യാജപ്രചരണം നടത്തിയിരുന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശി എസ്. മഹേഷ് കുമാറിനെതിരെ പോത്തൻകോട് പോലീസ് കേസെടുത്തു. വിവിധ അന്വേഷണ ഏജൻസികൾ ആശ്രമം സന്ദർശിച്ചുവെന്നും പ്രധാന സന്യാസിയെ ചോദ്യം ചെയ്തെന്നുമുള്ള അടിസ്ഥാന രഹിതമായ വാർത്തകൾ ഇദ്ധേഹം കഴിഞ്ഞ ദിവസം വാട്സപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ആശ്രമം നൽകിയ പരാതിയിൻമേലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തതിട്ടുള്ളത്. മുൻപ് പലതവണ ഇയാൾ ആശ്രമത്തിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തിയിരുന്നു. അന്ന് ആശ്രമം നൽകിയ പരാതിയിൻമേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കേസിൽ അന്വേഷണം നടന്നു വരികയാണ്.

Related Articles

Back to top button