IndiaKeralaLatest

ദളിത്‌ സഹോദരൻമാരെ പീഡിപ്പിച്ചു

“Manju”

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദലിത് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച് വീടിന് തീവെച്ചു. മുമ്പൊരിക്കല്‍ നല്‍കിയ പൊലീസ് പരാതി പിന്‍വലിക്കാത്തതില്‍ അരിശം പൂണ്ടായിരുന്നു ക്രൂര ആക്രമണം.മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് സംഭവം.
കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം മുമ്പ് പ്രദേശത്തെ പവന്‍ യാദവിനെതിരെ ശാന്തറാം ദോഹ്‍രെ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പവന്‍ യാദവിനെതിരെ കേസുമെടുത്തിരുന്നു. എന്നാല്‍ തനിക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും ശാന്തറാം തയ്യാറായില്ല.
തുടര്‍ന്ന് ശാന്തറാമിനെയും സഹോദരന്‍ സന്ദീപ് ദോഹ്‍രെയേയും പവന്‍ യാദവും പത്തിലേറെ പേരടങ്ങുന്ന സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. തോക്കിന്റെ പിന്‍ഭാഗം കൊണ്ടായിരുന്നു മര്‍ദ്ദനം. ഇതിലും അരിശം തീരാതെ ഇവരുടെ കുടില്‍ കത്തിക്കുകയും ചെയ്തു. സംഘടിച്ചെത്തിയ ഇവര്‍ വെടിയുതിര്‍ക്കുകയും ചെയ്തതായി പരിസരവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തില്‍ ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
പത്ത് മുതല്‍ പന്ത്രണ്ട് പേരടങ്ങുന്ന സംഘം മോട്ടര്‍ സൈക്കിളിലെത്തിയായിരുന്നു മര്‍ദ്ദനമെന്ന് അക്രമണത്തിനിരയായ സഹോദരങ്ങള്‍ മൊഴി നല്‍കി. പവന്‍ കുമാറിന് പുറമെ, പ്രതികളായ കല്ലു യാദവ്, മറ്റു ബന്ധുക്കള്‍ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Articles

Back to top button