LatestThiruvananthapuram

വെമ്പായം മാണിക്കൽ പഞ്ചായത്തുകളിൽ വന്യജീവി ശല്യം രൂക്ഷമാകുന്നു

“Manju”

ജ്യോതിനാഥ്

വെമ്പായം: വെമ്പായം മാണിക്കല്‍ ഗ്രാമപഞ്ചായത്തുകളില്‍ വന്യജീവി ശല്യം രൂക്ഷംമാകുന്നു. കാട്ടുപന്നി ശല്യം മാണിക്കൽ വെമ്പായം ഗ്രാമ പഞ്ചായത്തുകളിലെ കർഷകർക്ക് തലവേദനയായി മാറിയിട്ട് കാലങ്ങളായി ഇപ്പോള്‍ കുരങ്ങുശല്യവും വന്നിരിക്കുന്നു. കൂട്ടമായി വരുന്ന കുരങ്ങുകള്‍ മാവ്, പ്ലാവ്  തുടങ്ങിയ വിളകൾക്ക് വൻ നാശം ഉണ്ടാക്കുന്നു. വീടുകളിൽ കയറി ഭക്ഷണസാധനങ്ങൾ നശിപ്പിക്കുക വസ്ത്രങ്ങൾ എടുത്തു കൊണ്ടുപോവുക എന്നിവ ഇവയുടെ സ്ഥിരം വിനോദമാണ്. ഓട് ഇളക്കി ഇടുക ഷീറ്റുകൾ കീറുക തുടങ്ങിയ പരാക്രമങ്ങളും നടത്തുന്നു.

കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കാൻ വന്നാൽ? | measures to stop wild animals  from destroying crops | Madhyamamഇവിടെ കർഷകർ വിളയിറക്കും, കാട്ടുമൃഗങ്ങൾ 'വിളവെടുക്കും" - LOCAL -  THIRUVANANTHAPURAM | Kerala Kaumudi Online

വാഴ മരച്ചീനി പച്ചക്കറി വിളകൾ എന്നിവ നശിപ്പിക്കുന്ന കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടുന്ന കർഷകർക്ക് കുരങ്ങ് ശല്യം കൂടി വന്നതോടെ കോവിഡ് കാലത്ത് ജീവിതം വഴിമുട്ടിയിരിക്കുകയാണ്.  പരാതിയുമായി കൃഷിഭവനിലും പഞ്ചായത്ത് ഓഫീസിലും കയറിയിറങ്ങി വിഷമിക്കുന്ന കർഷകർ ഏക ഉപജീവനമാര്‍ഗ്ഗമായ കൃഷി ഉപേക്ഷിക്കുകയേ നിവര്‍ത്തിയുള്ളൂ എന്നാണ് ഇപ്പോള്‍ പറയുന്നത്.  അധികാരികള്‍ ഇനി കണ്ണുതുറന്നെങ്കില്‍ മാത്രമേ

Related Articles

Back to top button