InternationalLatest

മസ്‌ക്കറ്റ് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തോട് അടുക്കുന്നു

“Manju”

അനൂപ് എം സി

മസ്കറ്റ് ഗവർണറേറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തോട് അടുക്കുന്നു. നിലവിൽ 19,408 പേർക്കാണ് ഗവർണറേറ്റിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 9, 544 പേർക്ക് രോഗം ഭേദമാകുകയും, 90 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 9,744 പേരാണ് ഗവർണറേറ്റിൽ ചികിത്സയിൽ തുടരുന്നത്.

മസ്‌ക്കറ്റിൽ ഇന്ന് മാത്രം പുതിയതായി 548 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒമാനിൽ ഇന്ന് റിപ്പോർട്ട് ചെയ്ത 739 പോസിറ്റീവ് കേസുകളിൽ ഏകദേശം 75 ശതമാനവും മസ്ക്കറ്റിലാണ്.

ഗവർണറേറ്റിൽ കോവിഡ് വ്യാപനം ഏറ്റവും ഗുരുതരമായി തുടരുന്ന സീബ് വിലായത്തിൽ ഇന്ന് 237 പേർക്കാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ വിലായത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 6511 ആയി.

ബൗഷറിൽ 152 പേർക്കും, മത്രയിൽ 117 പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

അൽ അമീറത്തിൽ ഇന്ന് 20 പേർക്ക് കൂടി രോഗബാധ റിപ്പോർട്ട് ചെയ്തതോടെ മേഖലയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്.

രാജ്യത്ത് ഇന്ന് മരണപ്പെട്ട 3 പേരിൽ 2 പേർ ബുറൈമിയിൽ നിന്നുമുള്ളവരും, ഒരാൾ സീബിൽ ഉള്ളയാളുമാണ്. ഇവരിൽ രണ്ട് പേരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 3 പേരും പുരുഷൻമ്മാരാണ്.

മറ്റ് ഗവർണറേറ്റുകളിലെ കോവിഡ് ബാധിതരുടെ എണ്ണം

സൗത്ത് ബാത്തിന – 1, 845

നോർത്ത് ബാത്തിന – 1, 825

അൽ ദാഖിലിയ – 1, 010

അൽ വുസ്ത – 958

സൗത്ത് ശർഖിയ – 593

നോർത്ത് ശർഖിയ – 400

ബുറൈമി – 275

ദോഫർ – 263

അൽ ദാഖിറാ – 230

മുസൻന്തം  – 11

Related Articles

Back to top button