IndiaKannurLatest

ഇരിട്ടിയിലെ അസം സ്വദേശിനിയായ സ്ഥാനാർഥിക്കു സുരേഷ് ഗോപി വീട് വച്ചു നൽകും

“Manju”

കണ്ണൂർ :ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാർഡ് വികാസ് നഗറിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന അസാം സ്വദേശിനി മുൺമിക്ക് സുരേഷ് ഗോപി വീട് നിർമിച്ച് നൽകുന്നു. ഒറ്റമുറി വാടക വീട്ടിലാണ് മുണ്മി താമസിക്കുന്നതെന്നറിഞ്ഞതോടെയാണ് സഹായഹസ്തവുമായി സുരേഷ് ഗോപി എത്തിയത്.

മുണ്മിയെ നേരിട്ട് വിളിച്ച് സുരേഷ് ഗോപി തന്നെയാണ് ഈ വിവരം അറിയിച്ചതും. അസം സ്വദേശിനിയാണെങ്കിലും നന്നായി മലയാളം സംസാരിക്കുന്ന മുണ്മി സുരേഷ് ഗോപിക്ക് തന്റെ നന്ദി അറിയിക്കുകയും ചെയ്തു. ‘സുരേഷ് ഗോപി സാറിന് എന്റെ നന്ദിയുണ്ട്. വളരെ സന്തോഷമുണ്ട്, മറ്റൊന്നും പറയാനില്ല.’

ഏഴുവർഷം മുമ്പാണ് ഇരിട്ടിക്കാരനായ സതീഷിനെ വിവാഹം കഴിച്ച് മുൺമി ഇരിട്ടിയുടെ മരുമകളായി എത്തിയത്. ദമ്പതികള്‍ക്ക് രണ്ടുപെണ്‍മക്കളുണ്ട്.ജനങ്ങളെ സേവിക്കാൻ ഭാഷപ്രശ്നമില്ലെന്നാണ് മുൺമിയുടെ പക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ നടപടികളുമാണ് ബിജെപി സ്ഥാനാർത്ഥിയാകാൻ തന്നെ പ്രേരിപ്പിച്ചതെന്നും മുൺമി പറഞ്ഞു.

Related Articles

Back to top button