KeralaLatest

മഞ്ജുവാരിയര്‍ വീണ്ടും പിന്നണി ഗായികയാകുന്നു

“Manju”

ശ്രീജ.എസ്

മഞ്ജു വാരിയര്‍ വീണ്ടും പിന്നണി ഗായികയാകുകയാണ്. സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മഞ്ജു വാരിയര്‍ പിന്നണി ഗായികയാകുന്നത്. മഞ്ജു ആലപിയ്ക്കുന്ന കിം കിം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഈ മാസം നവംബര്‍ 27 ന് റിലീസിനൊരുങ്ങുകയാണ്. നടന്‍ അജു വര്‍ഗീസിന്റെ ഫേസ്ബുക് പേജിലൂടെ നടന്‍ പൃഥ്വിരാജാണ് വിവരം പ്രഖ്യാപിക്കുകയുണ്ടായത്.

ത്രില്ലര്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാരിയര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷഹീര്‍, എസ്തര്‍ അനില്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് സന്തോഷ് ശിവന്‍ മലയാളം സിനിമ സംവിധാനം ചെയ്യുന്നത്. അനന്ത ഭദ്രമായിരുന്നു സന്തോഷ് ശിവന്‍ അവസാനമായി സംവിധാനം നിര്‍വഹിക്കുകയുണ്ടായ ചിത്രം.

ആറാം തമ്പുരാന്‍, കണ്ണെഴുതി പൊട്ടും തൊട്ട്, ജോ ആന്‍ഡ് ദി ബേബി എന്നീ ചിത്രങ്ങളില്‍ മഞ്ജു വാരിയര്‍ ആലപിച്ചിട്ടുണ്ട്. അതില്‍ കണ്ണെഴുതി പൊട്ടും തൊട്ടിലെ ചെമ്പെഴുക്ക ചെമ്പെഴുക്ക എന്ന ഗാനം ഏറെ ശ്രദ്ധ നേടിയ പാട്ടായിരുന്നു.

Related Articles

Back to top button