InternationalLatest

മൊഡേണ വാക്സിന്‍ ഹൃദ്രോഗത്തിന് കാരണമാകാം

“Manju”

30 വയസില്‍ താഴെയുള്ളവരില്‍ മൊഡേണ വാക്സിന്‍ ഹൃദ്രോഗത്തിന് കാരണമാകാമെന്ന മുന്നറിയിപ്പുമായി ജര്‍മനി.30 വയസിന് താഴെയുള്ളവരില്‍ ഹൃദയ ധമനികളില്‍ നീര് വെക്കുന്ന മയോകാര്‍ഡിറ്റിസ്, ഹൃദയത്തിനു ചുറ്റുമുള്ള കോശങ്ങളില്‍ നീര് വെക്കുന്ന പെരികാര്‍ഡിറ്റിസ് എന്നീ രോഗങ്ങള്‍ക്ക് വാക്സിന്‍ കാരണമാകാമെന്നാണ് ജര്‍മന്‍ ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍.
അതേസമയം, 30 വയസിന് മുകളിലുള്ളവരില്‍ ഇത്തരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും വിദ്ഗധര്‍ പറയുന്നു.ജര്‍മനിയുടെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ബയോമെഡിസിന്‍റെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ് സ്റ്റിക്കോയുടെ നിര്‍ദേശം. യുവാക്കളില്‍ മോഡേണ വാക്സിന് ഉപയോഗത്തിനുള്ള അനുമതി അമേരിക്ക വൈകിപ്പിച്ചിരുന്നു

Related Articles

Back to top button