IndiaLatest

ലാപ്‌ടോപ്പുകളിലും പിസിയിലും വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌; വാട്സാപ്പ് വെബ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളും ഗൂഗിള്‍ സെര്‍ച്ചിൽ

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി; വാട്സാപ്പ് ഗ്രൂപ്പുകള്‍ ഗൂഗിള്‍ സേര്‍ച്ചില്‍ പ്രത്യക്ഷപ്പെട്ടന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വാട്സാപ്പ് വെബ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളും ഇന്‍ഡെക്സിംഗ് വഴി ഗൂഗിള്‍ സെര്‍ച്ചില്‍ ലഭ്യമായെന്ന് റിപ്പോര്‍ട്ട്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് സെര്‍ച്ചില്‍ വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടുവെന്ന് റിപ്പോര്‍ട്ടു വന്നിരുന്നു, അതായത് ഗൂഗിള്‍ സെര്‍ച്ച്‌ വഴി ആര്‍ക്കും വാട്സാപ്പ് ഗ്രൂപ്പുകള്‍ കണ്ടെത്താനും അതില്‍ ചേരാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് വെബ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ പ്രത്യക്ഷപ്പെട്ടത്.

വാട്‌സ്‌ആപ്പ് വെബ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെട്ടെന്നാണ് സെക്യൂരിറ്റി റിസര്‍ച്ചറായ രാജ്‌ശേഖര്‍ രാജാരി അഭിപ്രായപ്പെട്ടിരിക്കുന്നത്. വാട്ട്‌സ്‌ആപ്പ് ഒരു മൊബൈല്‍ ആപ്ലിക്കേഷനാണ്, പക്ഷേ ലാപ്‌ടോപ്പുകളിലും പിസികളിലും അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും. ‘വെബിലെ വാട്ട്‌സ്‌ആപ്പ് വഴിയാണ് ചോര്‍ച്ച സംഭവിക്കുന്നത്. ആരെങ്കിലും ലാപ്‌ടോപ്പിലോ ഓഫീസ് പിസിയിലോ വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍, മൊബൈല്‍ നമ്പറുകള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്‍ഡെക്സ് ചെയ്യുന്നു. ഇവയൊന്നും ബിസിനസ് നമ്പറുകളല്ല, പകരം വ്യക്തികള്‍ ഉപയോഗിക്കുന്ന സ്വകാര്യം നമ്പറുകളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ചില സ്ക്രീന്‍ഷോട്ടുകളും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് വളരെ ആശങ്കാജനകമാണ്, കാരണം ധാരാളം പ്രൊഫഷണലുകള്‍ അവരുടെ ലാപ്‌ടോപ്പുകളില്‍ നിന്നും പിസികളില്‍ നിന്നും വാട്ട്‌സ്‌ആപ്പ് ആക്‌സസ്സുചെയ്യുന്നുണ്ടെന്നും ഐ. എ. എന്‍ എസിനോട് അദ്ദേഹം വ്യക്തമാക്കി. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ്, ഗൂഗിള്‍ സേര്‍ച്ചില്‍ വാട്സാപ്പ് ഗ്രൂപുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വാര്‍ത്തായതിനെ തുടര്‍ന്ന് ഇത്തരം ലിങ്കുകള്‍ ഗൂഗിള്‍ നീക്കം ചെയ്തിരുന്നു.

Related Articles

Back to top button