KeralaLatest

കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തും; മന്ത്രി മുഹമ്മദ് റിയാസ്

“Manju”

തിരുവനന്തപുരം : കാലവര്‍ഷം തുടങ്ങുന്നതിന് മുന്‍പേ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് . മഴക്കാലത്ത്‌ റോഡുകളുടെ സുരക്ഷ ഉറപ്പാക്കാനായി പൊതുമരാമത്ത്‌ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മുന്‍വര്‍ഷങ്ങളില്‍ മഴയില്‍ തകര്‍ന്ന റോഡുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. പതിവായി കാലവര്‍ഷത്തില്‍ റോഡുകള്‍ പൊട്ടിപ്പൊളിയുന്ന സ്ഥലങ്ങളില്‍ തകര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
തിരുവനന്തപുരം പൊഴിയൂരില്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കും.

ആലപ്പുഴ കൃഷ്ണപുരം ഹരിപ്പാട് ദേശീയപാതയുടെ അറ്റകുറ്റപ്പണിക്ക്‌ ഫണ്ട് ലഭ്യമാക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും. പാലക്കാട് മണ്ണാര്‍ക്കാട് ദേശിയപാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കും. മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയിലെ അപകടാവസ്ഥയിലുള്ള കടലുണ്ടിക്കടവ് പാലത്തിന്റെ പുനഃസ്ഥാപനത്തിന് നടപടിയെടുക്കും. താമരശ്ശേരി അടിവാരം റോഡ് നന്നാക്കുന്നത് വേഗത്തിലാക്കാനും തീരുമാനമായി.

Related Articles

Back to top button