IndiaKeralaLatest

പ്രധാനമന്ത്രി പൂണെ സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് സന്ദര്‍ശിക്കും

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂണെ സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് സന്ദര്‍ശിക്കും. കോവിഡ് വാക്‌സിന്‍ ഗവേഷണ പുരോഗതി വിലയിരുത്താനാണ് പ്രധാനമന്ത്രി സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് സന്ദര്‍ശിക്കുന്നത്. വാക്‌സിന്‍ വിതരണത്തിന്റെ നടപടികള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രി പൂണെയിലെത്തുമെന്ന് പൂണെ ഡിവിഷണല്‍ കമ്മീഷണര്‍ സൗരവ് റാവു സ്ഥിരീകരിച്ചു.

ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്മാരായ ആസ്ട്ര സെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് കോവിഡ് വാക്‌സിന്റെ നിര്‍മ്മാണ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തും. കോവിഡ് വാക്‌സിന്‍ 70 ശതമാനം സുരക്ഷിതമാണെന്ന് തെളിഞ്ഞതായി ഓക്‌സ്ഫഡും ആസ്ട്രസെനക്കയും വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കോ​വി​ഡ് വാ​ക്സി​ന്‍ എ​പ്പോ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോ​വി​ഡ് അതിരൂ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യു​ള്ള ച​ര്‍​ച്ച​യുടെ ഇടയിലാണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അറിയിച്ചത്.

എ​ല്ലാം ശാ​സ്ത്ര​ജ്ഞ​ന്മാ​രു‌​ടെ കൈ​ക​ളി​ലാ​ണെന്നും. രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട​താ​ക്കി മാ​റ്റുമെന്നും. ഇ​തി​നാ​യി പി​എം കെ​യ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സം​സ്ഥാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ​നി​ര​ക്ക് ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ക​ണം. കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം എല്ലാവർക്കും ലഭ്യം ആകുംവിധമായിരിക്കും. എ​ല്ലാ ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​ത് രാ​ജ്യ​ത്തി​ന്റെ വാ​ക്സി​ന്‍ ആ​ദ്യ​മെ​ത്തു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഇതിനിടയില്‍ കോ​വി​ഡ് വാ​ക്സി​ന്‍ രാ​ഷ്ട്രി​യ​വ​ത്ക​രി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button