KeralaLatest

പത്താംതരം പൊതു പ്രാഥമിക പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍

“Manju”

2022 ലെ പത്താംതലം പൊതു പ്രാഥമിക പരീക്ഷകള്‍ നാലുഘട്ടങ്ങളിലായി 2022 മെയ് 15, 28, ജൂണ്‍ 11, 19 തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പരീക്ഷാ തീയതി, ജില്ല എന്നിവയില്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ല. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിവിധ ഘട്ടങ്ങളിലായി അപേക്ഷകള്‍ ക്ഷണിച്ച പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് 2022 മെയ്, ജൂണ്‍ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തുവാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ തീരുമാനമറിയിച്ചിരുന്നു. നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ആകെയുള്ള 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്.

പരീക്ഷയ്ക്ക് സ്ഥിരീകരണം നല്‍കുവാനുള്ള സമയം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ 11 വരെയായിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ വഴി നല്‍കിയിട്ടുണ്ട്. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നല്‍കണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നല്‍കാത്തവരുടെ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്. സ്ഥിരീകരണം നല്‍കുമ്പോള്‍ പരീക്ഷയുടെ മാധ്യമം മലയാളം/കന്നട/തമിഴ് എന്നിവയില്‍ ഏതെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. മുന്‍കൂട്ടി തെരഞ്ഞെടുത്ത മാധ്യമത്തില്‍ മാത്രമേ ചോദ്യപേപ്പര്‍ ലഭ്യമാകുകയുള്ളൂ. ഇതു സംബന്ധിച്ച്‌ പിന്നീട് ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതല്ല.

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ്, റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലേക്കുള്ള പോലീസ് കോണ്‍സ്റ്റബിള്‍, ബിവറേജ് കോര്‍പ്പറേഷനില്‍ എല്‍.ഡി. ക്ലര്‍ക്ക്, ജയില്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ഫീമെയില്‍ പ്രിസണ്‍ ഓഫീസര്‍, വിവിധ കമ്ബനി/ബോര്‍ഡ്/കോര്‍പ്പറേഷനില്‍ ലാസ്റ്റ് ഗ്രേഡ്സെര്‍വന്റ്, കേരള കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ്ങില്‍ പ്യൂണ്‍/അറ്റന്‍ഡര്‍ തുടങ്ങിയവയാണ് പ്രാഥമിക പരീക്ഷ നടക്കുന്ന പ്രധാന തസ്തികകള്‍.

Related Articles

Back to top button