Thiruvananthapuram

വനിതാ സ്ഥാനാർഥിക്ക് പാമ്പുകടിയേറ്റു

“Manju”

കല്ലമ്പലം•പ്രചാരണം കഴിഞ്ഞു വീട്ടിലെത്തിയ സ്ഥാനാർഥി പാമ്പു കടിയേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. നാവായിക്കുളം പഞ്ചായത്ത് രണ്ടാം വാർഡായ പലവക്കോട് നിന്നു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി റീന ഫസൽ(42)ആണ് വോട്ടു പിടിക്കേണ്ട സമയത്ത് ചികിത്സയിൽ ആയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ ഗേറ്റ് തുറന്ന് അകത്തേക്കു കയറുമ്പോൾ ആണ് സംഭവം. പാമ്പിനെ ചവിട്ടിയപ്പോൾ കാലിൽ ചുറ്റിയ ശേഷം കടിക്കുകയായിരുന്നു.

കാൽ ശക്തമായി കുടഞ്ഞ് പാമ്പിനെ വേർപെടുത്തി . ഉടൻ ആശുപത്രിയിൽ എത്തിച്ചു.ബോധം നഷ്ടമായ റീന ഫസലിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശംഖുവരയൻ പാമ്പ് ആണെന്നു ഡോക്ടർ സ്ഥിരീകരിച്ചു. അപകട നില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. നാവായിക്കുളം സർവീസ് സഹകരണ ബാങ്കിൽ അറ്റൻഡർ ആയ റീന രാജി വച്ച ശേഷമാണു മത്സരിക്കുന്നത്.

Related Articles

Back to top button