IndiaLatest

രാജ്യത്തെ പ്രതിദിന കൊവിഡ് വാക്‌സിന്‍ വിതരണം കുറഞ്ഞു

“Manju”

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ അപകടകരമായ കുറവുണ്ടെന്ന് കണക്കുകള്‍. സെപ്റ്റംബറില്‍ പ്രതിദിനം 8.43 ദശലക്ഷം വാക്‌സിന്‍ ഡോസ് നല്‍കിയ സമയത്ത് ഒക്ടോബറില്‍ 5.19 ദശലക്ഷമായി കുറഞ്ഞു. നവംബറിലെ പ്രതിവാര കൊവിഡ് വാക്‌സിന്‍ വിതരണം 2.98 ദശലക്ഷമാണ്.

ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ മുഴുവന്‍ പ്രായപൂര്‍ത്തിയാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നയം. പക്ഷേ, ഇപ്പോഴത്തെ വാക്‌സിന്‍ നിരക്ക് ഈ ലക്ഷ്യം അകലെയാക്കും. പല സംസ്ഥാനങ്ങളും ഡോര്‍ ടു ഡോര്‍ അടിസ്ഥാനത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്. മഹാരാഷ്ട്രയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്, രോഗബാധിതര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം.

ആകെ രാജ്യത്ത് 1,300 ദശലക്ഷം പേരാണ് ഉള്ളത്. അതില്‍ 30 ശതമാനത്തിനു മാത്രമേ രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുളളൂ. ഒക്ടോബര്‍ 21നാണ് രാജ്യത്ത് ഒരു 1000 കോടി ഡോസ് വാക്‌സിന്‍ പൂര്‍ത്തിയായത്. അടുത്ത ആയിരം കോടി നാല്- അഞ്ച് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കൊവിഡ് വിദഗ്ധ സമിതി അംഗം ഡോ. എന്‍ കെ അറോറ പറഞ്ഞു.

Related Articles

Back to top button