InternationalLatest

ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി ബഹറൈന്‍

“Manju”

മനാമ: ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ നിന്ന് ബഹറൈന്‍ നീക്കി. ഇന്ത്യക്ക് പുറമേ പാകിസ്താന്‍, പനാമ, ഡൊമിനിക്കന്‍ റിപ്പളബ്ലിക്, എന്നീ രാജ്യങ്ങളെയാണ് ഒഴിവാക്കിയത്. സെപ്തംബര്‍ മൂന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞതാണ് ഇന്ത്യക്ക് റെഡ് ലിസ്റ്റില്‍ നിന്ന് പുറത്ത് കടക്കാനുള്ള കാരണമായി തീര്‍ന്നത്. കഴിഞ്ഞ മെയ് 23 നാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബഹറൈന്‍ വിലക്കേര്‍പ്പെടുത്തിയത്. വില്ക്ക് നീക്കിയതോടെ നിരവധി പ്രവാസികള്‍ക്കാണ് ഏറെ ആശ്വാസമായി തീര്‍ന്നത്. റെഡ് ലിസ്റ്റില്‍ നിന്ന് നീക്കിയ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇനി മുതല്‍ ബഹറൈനിലേക്ക് പ്രവേശിക്കാന്‍ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാവും. യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനയുടെ ആവശ്യമില്ല.

കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശയാണ് ബഹറൈന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനുള്ള കാരണം. അതേ സമയം അഞ്ച് രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ബോസ്‌നിയ, എത്യോപ്യ, ഇക്വഡോര്‍,സ്ലൊവേനിയ,കോസ്റ്ററിക്ക എന്നീ രാജ്യങ്ങളാണ് പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.

Related Articles

Back to top button