KeralaLatestThiruvananthapuram

വഴിയാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

“Manju”

ആറ്റിങ്ങൽ : വഴിയാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വാളക്കാട് ക്രൈസ്റ്റ് നഗർ സ്കൂളിന് സമീപം ശരണ്യ നിവാസിൽ രവീന്ദ്രൻറെ മകൻ സിജി(39)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ചെമ്പൂർ ഭാഗത്ത് വെച്ച് വഴിയാത്രക്കാരിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷിൻറെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഐ.എസ്.എച്ച്. ഒ ഷാജി, എസ്.ഐ എസ് സനോജ്, ജോയ്, എസ്.സി.പി. ഒ രാജീവ്,സിപിഒമാരായ ബാലു,ഷമീർ,വൈശാഖ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button