IndiaLatest

പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങളടങ്ങിയ കലണ്ടര്‍ വിതരണം

“Manju”

തെരെഞ്ഞെടുപ്പ് ; യുപിയിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങളടങ്ങിയ കലണ്ടർ വിതരണം

ശ്രീജ.എസ്

ലക്നൗ: നിയമസഭ തെരഞ്ഞെടുപ്പില്‍ യുപിയില്‍ വിജയം നേടുക എന്ന ലക്ഷ്യത്തോടെ പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കലണ്ടര്‍ പുറത്തിറക്കി കോണ്‍ഗ്രസ്. പ്രിയങ്കയുടെ ചിത്രങ്ങളടങ്ങിയ പത്ത് ലക്ഷം കലണ്ടറുകളാണ് യുപിയില്‍ വിതരണം ചെയ്യാന്‍ തയ്യാറെടുക്കുന്നത് .മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക എത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്.

എഐസിസി 10 ലക്ഷം കലണ്ടറുകളാണ് യുപിയിലേക്ക് അയച്ചത്. വെള്ളിയാഴ്ച മുതല്‍ ഇത് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ജനുവരി മൂന്ന് മുതല്‍ 25 വരെ യുപിയില്‍ കോണ്‍ഗ്രസ് പ്രത്യേക ക്യാമ്പ്യയിന്‍ നടത്തുന്നുണ്ട്.

Related Articles

Back to top button