IndiaLatest

ഫിറ്റ്നസ് രഹസ്യം പങ്കുവച്ചു നിതാ അംബാനി

“Manju”

ഇന്ത്യയിലെ ഏറ്റവും ധനികനായ ബിസിനസ്സുകാരന്റെ ഭാര്യ എന്ന മേല്‍വിലാസത്തില്‍ ഒതുങ്ങുന്നതല്ല നിത അംബാനി എന്ന വ്യക്തിത്വം. ഐപിഎല്‍ അടക്കമുള്ള നിരവധി പ്രസ്ഥാനങ്ങളുടെ ചുക്കാന്‍ പിടിച്ച സംരംഭക, സന്നദ്ധ പ്രവര്‍ത്തക, മനുഷ്യസ്‌നേഹി എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വമാണ് നിത അംബാനി. തന്റെ അന്‍പതുകളിലും ഊര്‍ജ്ജസ്വലതയോടെ ഓടി നടന്ന് നിരവധി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്ന നിത അംബാനി ഏവര്‍ക്കും പ്രചോദനമാണ്.

ഭാരം കുറച്ച് സ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിത ഒരു മാതൃകയാണ്. മകന്‍ ആനന്ദ് അംബാനി സെലിബ്രിറ്റി കോച്ച് വിനോദ് ചോപ്രയ്ക്ക് കീഴിലുള്ള പരിശീലനത്തിലൂടെ രണ്ട് വര്‍ഷം കൊണ്ട് 100 കിലോ കുറച്ചപ്പോള്‍ മകന് പ്രോത്സാഹനവുമായി കൂടെക്കൂടിയതാണ് നിത. മകനോടൊപ്പം ഡയറ്റും വ്യായമവും ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിത കുറച്ചത് 18 കിലോയാണ്.

പഴങ്ങളും പച്ചക്കറികളും നട്ടും സീഡുകളും അടങ്ങിയ ഭക്ഷണക്രമവും യോഗ, നീന്തല്‍, ജിം ഉള്‍പ്പെടെയുള്ള വ്യായാമ മുറകളും ഇതിന് നിതയെ സഹായിച്ചു. എന്നാല്‍ ഇവയ്‌ക്കെല്ലാം പുറമേ നിതയുടെ ഭാരം കുറച്ച രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടെയുണ്ട്. ഏത് പ്രായത്തിലും ഭാരം കുറച്ച് സ്ലിം ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിത അംബാനിയുടെ ഈ രണ്ട് മാര്‍ഗങ്ങള്‍ പരീക്ഷിച്ച് നോക്കാം.

നമ്മുടെ രാജ്യത്ത് ലഭ്യമായ പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് നിത അംബാനി ഡയറ്റിങ്ങിന്റെ ഭാഗമായി കുടിച്ചിരുന്നു. സീറോ ഫാറ്റും വളരെ കുറിച്ച് കാലറിയുമുള്ള ബീറ്റ്‌റൂട്ട് ജ്യൂസ് വയറിനെ ശുദ്ധീകരിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകം നല്‍കുകയും ചെയ്യും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കൊഴുപ്പ് നിക്ഷേപവും ശരീരത്തിലെ വിഷാംശവും കുറച്ച് ഭാരക്കുറവിന് സഹായകമാകും. ധാതുക്കളാലും സമ്പന്നമാണ് ബീറ്റ് റൂട്ട്. രക്ത സമ്മര്‍ദം കുറയ്ക്കാനും ഇത് സഹായിക്കും.

ഭരതനാട്യം പോലുള്ള ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ പരിശീലനം ലഭിച്ചിട്ടുള്ള നിത അംബാനി നിത്യവും ഇതിനു വേണ്ടി സമയം കണ്ടെത്തുന്നുണ്ട്. സമ്മര്‍ദമകറ്റാനും ഭാരം കുറയ്ക്കാനും നിലനിര്‍ത്താനും നൃത്തവും നിതയെ സഹായിച്ചു.

മകന്‍ ആനന്ദ് ഡയറ്റിങ്ങിലൂടെയും തീവ്ര പരിശീലനത്തിലൂടെയും ഭാരം കുറച്ചത് മാധ്യമശ്രദ്ധ നേടിയിരുന്നു. ആനന്ദിന്റെ ഡയറ്റിങ്ങ് തനിക്കും പ്രചോദനമായതായി നിത പറയുന്നു.

Related Articles

Back to top button