KeralaLatest

ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം കെട്ടിച്ചമച്ചത് :സി. മനോജ് കുമാര്‍

“Manju”

കൊട്ടാരക്കര : കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായി കേരളാ കോണ്‍ഗ്രസ് ബി മുന്‍ ജനറല്‍ സെക്രട്ടറിയും ഗണേഷിന്റെ സന്തത സഹചാരിയുമായിരുന്ന സി. മനോജ് കുമാര്‍. സോളാര്‍ കേസ് വഴിതിരിച്ചുവിട്ടതിന് പിന്നില്‍ ഗണേഷ് കുമാറാണെന്നാണ് ആരോപണം.

പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായിരുന്നില്ല. ലൈംഗിക ആരോപണം ഗണേഷ്‌കുമാറും പിഎയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തതാണെന്നും സി മനോജ് കുമാര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. കണ്ടുവെന്ന് മാത്രമാണ് പരാമര്‍ശം. അല്ലാതെ ലൈംഗീക ആരോപണം അതില്‍ പരാമര്‍ശിച്ചിരുന്നില്ല. ആദ്യം വന്ന കത്ത് പരാതിക്കാരി സ്വമേധയാ ജയിലില്‍ ഇരുന്ന് എഴുതിയ കത്താണ്.

എന്നാല്‍ സി. മനോജ് കുമാറിന്റെ ആരോപണങ്ങള്‍ തള്ളി സോളാര്‍ കേസിലെ പരാതിക്കാരി രംഗത്തുവന്നു. കത്തില്‍ കെ.ബി. ഗണേഷ് കുമാര്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു.

കത്തിന്റെ ഒരു ഘട്ടത്തിലും ഗണേഷ് കുമാര്‍ ഇടപെട്ടിട്ടില്ല. ഗണേഷും താനുമായി ആത്മബന്ധം ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കണമെന്ന് മനോജ് കുമാറിന് തോന്നുന്നുവെങ്കില്‍ ആ വിഷയം മുഴുവന്‍ തുറന്നുപറയേണ്ടി വരുമെന്നും പരാതിക്കാരി പറഞ്ഞു.

Related Articles

Back to top button