IndiaLatest

രാജ്യത്തെ പ്രതിദിന വാക്‌സിനേഷനില്‍ വന്‍ ഇടിവ്

“Manju”

ഡല്‍ഹി; രാജ്യത്തെ പ്രതിദിന വാക്‌സിനേഷനില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച 88 ലക്ഷത്തോളം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ചൊവ്വാഴ്ച 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്. മുന്‍ ദിവസത്തെ അപേക്ഷിച്ച്‌ വന്‍ ഇടിവാണ് ഈ നിരക്ക്. മധ്യപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളില്‍ വലിയ വ്യത്യാസമാണ് തിങ്കളാഴ്ചത്തേയും ചൊവ്വാഴ്ചത്തേയും വാക്‌സിനേഷനില്‍ കണ്ടത്.

തിങ്കളാഴ്ച 17 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയപ്പോള്‍ ചൊവ്വാഴ്ച വൈകീട്ട് വരെ 5000ല്‍ താഴെ മാത്രം ഡോസുകളാണ് കുത്തിവെക്കാനായത്. ജൂണ്‍ 20ന് ഇത് 4098 മാത്രമായിരുന്നു. ജൂണ്‍ 15ന് 37,904 പേരെയാണ് കുത്തിവെച്ചത്. എന്നാല്‍, തിങ്കളാഴ്ച മാത്രം 16,95,592 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഈ വ്യത്യാസമാണ് വാക്‌സിനേഷന്‍ റെക്കോര്‍ഡിന്റെ സ്ഥിരതയെ കുറിച്ച്‌ ആശങ്കയുയര്‍ത്തുന്നത്.

Related Articles

Back to top button