InternationalLatest

ആരോണ്‍ റാംസിക്ക് പുതിയ ക്ലബ്

“Manju”

ആരോണ്‍ റാംസിക്ക് പുതിയ ക്ലബ് ആയി. വെല്‍ഷ് മധ്യനിര താരത്തെ ഫ്രഞ്ച് ക്ലബായ നീസ് ആണ് ആഇന്‍ ചെയ്തിരിക്കുന്നത്‌. നീസും റാംസിയുമായി കരാര്‍ ധാരണയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുവന്റസ് റാംസിയുടെ കരാര്‍ റദ്ദാക്കിയത്‌. ടീമില്‍ ഉണ്ടായിരുന്ന മൂന്ന് വര്‍ഷത്തെ കാലയളവില്‍ വെല്‍ഷ് താരം ആരോണ്‍ റാംസിക്ക് യുവന്റസില്‍ കാര്യമായി തിളങ്ങാന്‍ ആയിരുന്നില്ല.  കരാര്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി മൂന്ന് മില്യണ്‍ യൂറോ റാംസിക്ക് യുവന്റസ് നല്‍കിയിരുന്നു. കഴിഞ്ഞ സീസണില്‍ ലോണില്‍ കളിച്ചിരുന്ന റേഞ്ചേഴ്സിലേക്ക് കൂടുമാറാന്‍ റാംസി ശ്രമിച്ചിരുന്നു എങ്കിലും അവസാനം ഫ്രാന്‍സിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Related Articles

Back to top button