KeralaLatest

കൊച്ചി മെട്രോയില്‍ ഇനി സൈക്കിള്‍ സവാരി നടത്താം

“Manju”

ശ്രീജ.എസ്
‌‌‌‌‌
കൊച്ചി : കൊച്ചി മെട്രോയില്‍ ‍ സൈക്കിളുമായി യാത്ര ചെയ്യാനുള്ള ഉത്തരവായി. പരീക്ഷണാടിസ്ഥാനത്തില്‍ 6 സ്റ്റേഷനുകളില്‍ നടപ്പാക്കിയ പദ്ധതിക്കു മികച്ച പ്രതികരണം കിട്ടിയതിനെ തുടര്‍ന്നാണ് എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നതെന്നു കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറയുകയുണ്ടായി.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച 67 പേര്‍ സൈക്കിളുമായി മെട്രോയില്‍ യാത്ര ചെയ്യുകയുണ്ടായിരുന്നു. ഒരു ട്രെയിനില്‍ 4 പേര്‍ക്കാണു സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുവാദം ഉള്ളത്. എന്നാല്‍ സൈക്കിളുകള്‍ വൃത്തിയുള്ളതായിരിക്കണം എന്ന വ്യവസ്ഥ ഉണ്ട്. സ്റ്റേഷനുള്ളില്‍ സൈക്കിള്‍ ഓടിക്കാന്‍ സാധിക്കില്ല. മടക്കി ബാഗില്‍ കൊണ്ടു പോകാന്‍ സാധിക്കുന്ന സൈക്കിളുകള്‍ ലഗേജായി പരിഗണിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button