KeralaLatest

ധനമന്ത്രിക്കെതിരെ നിലപാട് ശക്തമാക്കി ബി ജെ പി

“Manju”

ശ്രീജ.എസ്

ആലപ്പുഴ: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിലപാട് കടുപ്പിച്ച്‌ ബിജെപി. തോമസ് ഐസക്ക് നടത്തുന്ന എല്ലാ ഇടപാടുകളിലും അഴിമതി നടത്തുന്നുവെന്ന് ബിജെപി ആരോപിച്ചു. കെഎസ് എഫ് ഇ ചിട്ടി തട്ടിപ്പിലെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ പുറത്ത് വിടാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

പ്രവാസി ചിട്ടിയിലും അഴിമതിയുണ്ട്. സര്‍ക്കാര്‍ അറിഞ്ഞുള്ള അഴിമതിയാണ് നടന്നതെന്നാണ് ധനമന്ത്രിയുടെ വെപ്രാളത്തില്‍ നിന്നും മനസിലാകുന്നത്. ധനമന്ത്രിയുടെ പരസ്യ വിമര്‍ശനം മുഖ്യമന്ത്രിക്ക് എതിരാണെന്നും എന്ത് വട്ടാണെന്ന ധനമന്ത്രിയുടെ ചോദ്യം മുഖ്യമന്ത്രിയോടാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button