IndiaLatest

സഹായിക്കുന്നതിനായി എത്തിയ യുവ സൈനികനെ ട്രക്ക് ഇടിച്ചു തെറിപ്പിച്ചു

“Manju”

കാലിഫോര്‍ണിയ: ഫ്രീവേയില്‍ വാഹനം അപകടത്തില്‍ പെട്ട ദമ്ബതികളെ സഹായിക്കുന്നതിനിടെ ട്രക്ക് ഇടിച്ചു മരിച്ച യുഎസ് മറൈന്‍ ഓഫീസറെ തിരിച്ചറിഞ്ഞു.
വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായയതോടെ വഴിയില്‍ പെട്ടുപോയ ദമ്ബതികളെ സഹായിക്കാനായി അവര്‍ക്കരികില്‍ എത്തിയ ലൂസിയോ എസ് യുവിക്കരികില്‍ നില്‍ക്കുമ്ബോള്‍ അതുവഴി വേഗത്തില്‍ വന്ന ട്രക്ക് അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്റര്‍നാഷണല്‍ ബോക്‌സ് ട്രക്ക് ഇടിച്ചു തെറിപ്പിച്ച യുവ സൈനികന്‍ തത്ക്ഷണം തന്നെ മരിച്ചു.
ലൂസിയോ ചെ്തത് ശ്രേഷ്ഠവും നിസ്വാര്‍ത്ഥവുമായ പ്രവൃത്തിയാണെന്ന് എംസിബി ക്യാമ്ബ് പെന്‍ഡില്‍ടണിലെ സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ജോണ്‍ ബ്ലാക്ക് പറഞ്ഞു. മറ്റുള്ളവരെ സേവിക്കുന്നതിനായി ലൂസിയോ തന്റെ ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സേവക നേതൃത്വത്തെ പ്രതിനിധീകരിക്കുകയും ഞങ്ങളുടെ എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും മികച്ച വ്യക്തിത്വത്തെ അവതരിപ്പിക്കുകയും ചെയ്തു. ദയവായി നിങ്ങളുടെ പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും അദ്ദേഹത്തെ ഓര്‍മ്മിക്കുക എന്നും കേണല്‍ ജോണ്‍ ബ്ലാക്ക് പറഞ്ഞു.
ടെന്നസി സ്വദേശിയായ ലൂസിയോ നാഷണല്‍ ഡിഫന്‍സ് സര്‍വീസ് മെഡലും ഭീകരവാദത്തിനെതിരായ ആഗോള യുദ്ധ മെഡലും നേടിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം എസ്യുവി ഓടിച്ചിരുന്ന ആളെയും കൂടെയുണ്ടായിരുന്ന വ്യക്തിയേയും ചികിത്സിയ്ക്ക് ശേഷം ഒന്നിലധികം കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button