IndiaLatest

സച്ചിൻ്റെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ കോ​ഹ്‌​ലി.

“Manju”

ശ്രീജ.എസ്

ന്യൂ ഡല്‍ഹി : സച്ചിന്‍​തെൻഡു​ല്‍​ക്ക​റു​ടെ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി. ഏ​ക​ദി​ന മ​ത്സ​ര​ത്തി​ല്‍ 12,000 റ​ണ്‍​സ് പി​ന്നി​ട്ടാ​ണ് കോ​ഹ്‌​ലി സ​ച്ചി​ന്‍റെ റി​ക്കാ​ര്‍​ഡ് മ​റി​ക​ട​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ 23 റ​ണ്‍​സ് പി​ന്നി​ട്ട​പ്പോ​ഴാ​ണ് കോ​ഹ്‌​ലി നേ​ട്ടം കൊ​യ്ത​ത്.

251-ാം ഏ​ക​ദി​ന​ത്തി​ലാ​ണ് കോ​ഹ്‌​ലി ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 43 സെ​ഞ്ചു​റി​യും 59 അ​ര്‍​ധ സെ​ഞ്ചുറി​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​റ് ബാ​റ്റ്‌​സ്മാ​ന്മാ​രാ​ണ് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഇ​തു​വ​രെ 12,000 റ​ണ്‍​സ് പി​ന്നി​ട്ട​ത്.
309 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ നി​ന്ന് ഈ ​നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ സ​ച്ചി​നാ​യി​രു​ന്നു ഇ​തു​വ​രെ മു​ന്‍​പി​ലു​ണ്ടാ​യി​രു​ന്ന​ത്.

സ​ച്ചി​നെ കൂ​ടാ​തെ റി​ക്കി പോ​ണ്ടിം​ഗ്, കു​മാ​ര്‍ സം​ഗ​ക്കാ​ര, സ​ന​ത് ജ​യ​സൂ​ര്യ, മ​ഹേ​ല ജ​യ​വ​ര്‍​ധ​ന എ​ന്നീ താ​ര​ങ്ങ​ളാ​ണ് ഏ​ക​ദി​ന​ത്തി​ല്‍ 12,000 റ​ണ്‍​സ് എ​ന്ന നേ​ട്ടം പി​ന്നി​ട്ടി​ട്ടു​ള്ള​ത്.

സ​ച്ചി​ന്‍റെ മ​റ്റൊ​രു റി​ക്കാ​ര്‍​ഡ് കൂ​ടി കോ​ഹ്ലി​യെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. കാ​ന്‍​ബ​റ​യി​ല്‍ സെ​ഞ്ചു​റി നേ​ടാ​നാ​യാ​ല്‍ ഓ​സ്ട്രേ​ലി​യ്ക്കെ​തി​രേ കോ​ഹ്‌​ലി​ക്ക് ഒ​മ്ബ​ത് ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​കും. ഒ​ൻപത് സെ​ഞ്ചു​റി​ക​ളു​മാ​യി സ​ച്ചി​ന്‍ നി​ല​വി​ല്‍ കോ​ഹ്ലി​യേ​ക്കാ​ള്‍ ഒ​രു പ​ടി മു​ന്നി​ലാ​ണ്.

Related Articles

Back to top button