KeralaLatest

സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. രാത്രി ഒന്‍പത് മുതല്‍ രാവിലെ അഞ്ചു വരെ കര്‍ഫൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും കര്‍ഫൂ ബാധകമല്ല.
രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ ആവശ്യകാര്യങ്ങള്‍ക്ക് അല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്. അനാവശ്യ യാത്രകളും രാത്രികാലത്തെ കൂടി ചേരലുകളും അനുവദിക്കില്ല. ഷോപ്പിംഗ് മാളുകള്‍ക്കും തീയേറ്ററുകള്‍ക്കും 7 .30 വരെയാണ് പ്രവര്‍ത്തനാനുമതി. ട്യൂഷന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി നടത്താനും നിര്‍ദേശം.

Related Articles

Back to top button