Thrissur

പ്രാണയിലേയ്ക്ക് തുക കൈമാറി

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ ഐ പി ബെഡുകളിലേക്ക് ഓക്സിജൻ എത്തിക്കുന്ന പ്രാണ എയർ ഫോർ കെയർ പദ്ധതിയിലേക്ക്
പൊതുമരാമത്ത്, ഇറിഗേഷൻ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ എഞ്ചിനീയർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് എഞ്ചിനീയേഴ്സ് കേരള തൃശൂർ ജില്ലാ സെന്റർ തുക കൈമാറി. 10 യൂണിറ്റിന് വേണ്ടി 120000 രൂപയുടെ ചെക്ക് തൃശൂർ ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി കെ ജയരാജ് കൈമാറി. ജില്ലാ സെക്രട്ടറി എ പി സിബി, അസോസിയേഷൻ അംഗം പ്രമോദ് ജോർജ് മറ്റ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button