KeralaKozhikodeLatest

കോവിഡിനെ പോലും മുഖ്യമന്ത്രി രാഷട്രീയ നേട്ടത്തിനായി ഉപയോഗിച്ചു: കെ.മുരളീധരന്‍

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹഭരണത്തിനെതിരായ വിധിയെഴുത്താകണം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് കെ.മുരളീധരന്‍ എംപി. യുഡിഎഫ് -ആര്‍എംപി നേതൃത്വം നല്‍കുന്ന ജനകീയമുന്നണി അഴിയൂര്‍ പഞ്ചായത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മുഖ്യമന്ത്രി കൊറോണയെ പോലും രാഷട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. പ്രതിപക്ഷനേതാക്കള്‍ക്കെതിരേ കൂട്ടത്തോടെ കള്ളക്കേസെടുക്കാന്‍ ശ്രമിക്കയാണ്-അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി .കെ.അന്‍വര്‍ഹാജി അധ്യക്ഷത വഹിച്ചു. കോട്ടയില്‍ രാധാകൃഷ്ണന്‍, അബ്ദുള്‍ ലിനീഷ്, പ്രദീപ് ചോമ്പാല, സി.സുഗതന്‍, പി.ബാബുരാജ്, ഇസ്മയില്‍ ഏറാമല, ഇ.ടി.അയൂബ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Related Articles

Back to top button