IndiaLatest

മുംബൈയിൽ 26 കോടിയുടെ തിമിംഗല ഛർദ്ദി വേട്ട

“Manju”

മുംബൈ: മുംബൈയിൽ തിമിംഗല ഛർദ്ദിയുമായി അഞ്ച് പേർ പിടിയിൽ. 27 കിലോയോളം ഭാരമുള്ള ആംബർഗ്രിസാണ് രണ്ട് കേസുകളിലായി വനംവകുപ്പ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 26 കോടി രൂപ വിലവരുന്ന ആംബർഗ്രിസാണിത്. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നും 30 കോടി രൂപ വിലവരുന്ന ആംബർഗ്രിസ് മൂന്ന് പേരിൽ നിന്നും വനംവകുപ്പ് പിടിച്ചെടുത്തിരുന്നു.

ആംബർഗ്രിസ് വാങ്ങാനെത്തിയവർ എന്ന വ്യാജേനയാണ് വനം വകുപ്പ് അധികൃതർ മുംബൈയിൽ ഇവ പിടിച്ചെടുക്കുന്നത്. ആദ്യ സംഘത്തിൽ നിന്ന് എട്ട് കിലോയും രണ്ടാമത്തെ സംഘത്തിൽ നിന്ന് 19 കിലോയും പിടിച്ചെടുത്തു.

തിമിംഗലത്തിന്റെ ഛർദ്ദിയെയാണ് ആംബർഗ്രിസ് എന്ന് അറിയപ്പെടുന്നത്. ഖരരൂപത്തിൽ മെഴുക് പോലെയാണ് ഇവ കാണപ്പെടുന്നത്. തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹന സഹായിയായ സ്രവങ്ങൾ ഉറഞ്ഞുണ്ടാകുന്ന വസ്തുവാണ് ഇത്. അധികമാവുന്ന ആംബർഗ്രിസ് തിമിംഗലം ഛർദ്ദി രൂപത്തിൽ പുറത്തുവിടും. വംശനാശ ഭീഷണി നേരിടുന്ന ജീവിയായതിനാൽ ഇന്ത്യയിൽ ആംബർഗ്രിസ് വിൽപന നിരോധിച്ചിട്ടുണ്ട്. വാങ്ങുന്നതും വിൽക്കുന്നതും കുറ്റകരമാണ്.

Related Articles

Back to top button