KeralaLatest

കോട്ടയം ജില്ലയില്‍ 428 പേര്‍ക്ക് കൊവിഡ്

“Manju”

കോട്ടയം ജില്ലയില്‍ 428 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 426 പേര്‍ക്കും സമ്ബര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5774 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7.41 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 203 പുരുഷന്‍മാരും 172 സ്ത്രീകളും 53 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 73 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 530 പേര്‍ രോഗമുക്തരായി. 3747 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 196224 പേര്‍ കോവിഡ് ബാധിതരായി. 190955 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25747 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

Related Articles

Back to top button