IndiaLatest

വാക്സിന്‍ ഉത്പാദനവും വിതരണവും സമയമെടുക്കുമെന്ന് ഭാരത് ബയോടെക്

“Manju”

ഡല്‍ഹി: കോവിഡ് വാക്‌സിന്റെ നിര്‍മാണവും വിതരണവും സങ്കീര്‍ണവും കാലതാമസം നേരിടുന്നതുമായ പ്രക്രിയ ആണെന്ന് കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക്. രാജ്യത്ത് കോവിഡ് വാക്‌സിന് ആവശ്യം കൂടിവരുന്ന പശ്ചാത്തലത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നാലെയാണ് ഭാരത് ബയോടെക്കിന്റെ വിശദീകരണം.

ഒരു ബാച്ച്‌ വാക്‌സിന്‍ ഉത്പാദിപ്പിച്ച്‌ പരിശോധന നടത്തി അനുമതി അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വിതരണത്തിനെത്തിക്കണമെങ്കില്‍ 120 ദിവസം വരെ ആവശ്യമായി വന്നേക്കുമെന്നാണ് ഭാരത് ബയോടെക് പറയുന്നത്.

Related Articles

Back to top button