InternationalLatest

സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളെ കബളിപ്പിച്ചു പണം തട്ടി

“Manju”

കൊച്ചി: കേരളത്തില്‍ സാമൂഹ്യപ്രവ‍ര്‍ത്തനം നടത്താനെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളെ കബളിപ്പിച്ച്‌ പണം തട്ടിയതായി പരാതി. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വനിതകളടക്കം ആറു വിദേശ പൗരന്‍മാ‍ര്‍ പരാതി നല്‍കി.കൊച്ചി സ്വദേശിയായ എന്‍ജിനീയര്‍ക്കും വര്‍ക്കല സ്വദേശിയായ ഭൂമി ഇടപാടുകാരനുമെതിരെ ആണ് പരാതി നല്‍കിയത്.ഇവരുടെ രണ്ടുകോടിയോളം രൂപ ഇരുവരും തട്ടിയെടുത്തുവെന്നാണ് പരാതി. കേരളത്തില്‍ ആശ്രമം തുടങ്ങുകയായിരുന്നു സിറ്റ്സ്വര്‍ലന്‍റ് സ്വദേശികളുടെ ലക്ഷ്യം. ഇതിനായി വര്‍ക്കലയില്‍ ഭൂമിയും ഇടനിലക്കാരന്‍ കണ്ടെത്തി. ആശ്രമം നിര്‍മ്മിക്കാന്‍ സാധിക്കുന്ന കരഭൂമിയെന്നറിയിച്ചാണ് ഭൂമി നല്‍കിയത്.എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിലം ഭൂമിയെന്ന് തെളിഞ്ഞു.

കരഭൂമിയെന്ന് കബളിപ്പിച്ച്‌ വര്‍ക്കലയിലെ ഭൂമി ഇടപാടുകാരന‍് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് ഇവരുടെ ആദ്യ പരാതി. ഭൂമി തരം മാറ്റി അതില്‍ ആശ്രമം പണിതു തരമെന്ന് വാഗ്ദാനം ചെ്യതാണ് കൊച്ചി സ്വദേശിയായ എഞ്ചിനീയര്‍ പണം തട്ടിയത്. ഒരുകോടി 30ലക്ഷം രൂപ നഷ്ടപെട്ടെന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. പരാതിയില്‍ കൊച്ചി തേവര സ്വദേശി എഞ്ചിനീയര്‍ രാജീവ് മേനോനെതിരെ കേസെടുത്തതായി എറണാകുളം സൗത്ത് എ.സി.പി അറിയിച്ചു.

Related Articles

Back to top button