IndiaLatest

ഗോവധ നിരോധന നിയമവുമായി കര്‍ണാടക

“Manju”

ബെംഗളൂരു: ഗോവധ നിരോധനനിയമം നടപ്പാക്കാന്‍ ഒരുങ്ങി കര്‍ണാടക. ബെംഗളൂരുവില്‍ നടന്ന മന്ത്രിസഭാ യോഗത്തിനുശേഷം മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വരുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഗോമാതാവിനെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ നിയമം നടപ്പിതാക്കുന്നതെന്നും മന്ത്രി പറഞ്ഞു. നലവില്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഗോവധ നിരോധന നിയമം നടപ്പാക്കിയിട്ടുള്ളത്. അതിനാല്‍ ഈ സംസ്ഥാനങ്ങള്‍ സന്ദര്‍ശനം നടത്തുമെന്നും വ്യത്യസ്തമായ നിയമമായിരിക്കുമെന്നും ചവാന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനാണ് ലവ് ജിഹാദ്, ഗോവധ നിരോധന നിയമം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതുമായ സിദ്ധരാമയ്യ പറഞ്ഞു. മോദി സര്‍ക്കാര്‍ വന്നതോടെ ബീഫിന്റെ കയറ്റുമതി കൂടിയെന്നും ഇത് ചെയ്യുന്നവര്‍ ബിജെപി നേതാക്കള്‍ ആണെന്നും സിദ്ധരാമയ്യ ആരോപണമുന്നയിച്ചു. ‘വിഷയം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. നിയമത്തിലെ വ്യവസ്ഥകള്‍ ബില്‍ അവതരിപ്പിച്ചശേഷം അറിയിക്കും. ഗോക്കള്‍ നമ്മുടെ മാതാവാണ് അവയെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ല. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഉറപ്പായും അവതരിപ്പിക്കുമെന്നും മന്ത്രി പ്രഭു ചവാന്‍ പറഞ്ഞു.

Related Articles

Back to top button