മാവേലിക്കര- തഴക്കര പഞ്ചായത്ത് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. തഴക്കര പഞ്ചായത്തിലെ കോവിഡ് യോഗത്തിൽ പങ്കെടുത്ത എം.എൽ.എ ഉൾപ്പെടെ 19 പേർ ക്വാറന്റീനിൽ പ്രവേശിച്ചു. തഴക്കര പഞ്ചായത്തിൽ 2 ദിവസം മുമ്പ് നടന്ന കോവിഡ് അവലോകന യോഗത്തിൽ കോവിഡ് സ്ഥിരീകരിച്ച പഞ്ചായത്ത് അംഗം പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് യോഗത്തിൽ പങ്കെടുത്ത ആർ.രാജേഷ് എം.എൽ.എ, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ്, വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ, പഞ്ചായത്ത് അംഗങ്ങളായ എസ്.അഷ്റഫ്, മനു ഫിലിപ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 19 പേർ ക്വാറന്റീനിൽ പോയത്. ഹോം ക്വാറന്റീൻ കഴിയാനാണ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്.
Related Articles
ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചതായി ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ
September 11, 2021 3:31 PM
Check Also
Close
-
ഉപതിരഞ്ഞെടുപ്പിൽ ബിജെപി മുന്നില്November 10, 2020 11:52 AM