KeralaLatest

മാർഗ്ഗദീപം – കോഴിക്കോട്, വടകര, വയനാട് ക്ലാസ്സ് നടന്നു

“Manju”

കോഴിക്കോട്: ശാന്തിഗിരി ഗുരുമഹിമ കോഴിക്കോട്,വടകര, വയനാട് ഏരിയകളുടെ ആഭിമുഖ്യത്തിൽ ‘പരീക്ഷ പേടിയെ എങ്ങനെ അതിജീവിക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി ‘മാർഗ്ഗദീപം’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്കൂൾ അദ്ധ്യാപികയായ രാഖി ജയകൃഷ്ണൻ ക്ലാസ് നയിച്ചു. ഏതു കഠിനമായ വിഷയത്തെയും നേരിടാൻ ആദ്യം മനസ്സിൽ ആഗ്രഹം ഉണ്ടാകണം. അതിന് അനുസൃതമായ സാധ്യതകളും ഉണ്ടായികൊളളും. പരീക്ഷയെ നേരിടുമ്പോൾ ഫിയർ, ഫോബിയ എന്നീ രണ്ടു രീതികളിൽ വിദ്യാർത്ഥികളിൽ ഭയം ജനിക്കാം.അതിനെ മറികടക്കാൻ പരീക്ഷക്ക് നല്ലരീതിയിൽ മുന്നൊരുക്കങ്ങൾ നടത്തുകയും ശാന്തമായ മനസ്സ് സംജാതമാക്കുന്നതിലൂടെയും പോസിറ്റീവ് സംസാരത്തിൽ സ്വയം ഏർപ്പെടുന്നതിലൂടെയും ദീർഘനിശ്വാസം എടുക്കുന്നതിലൂടെയും മനസ്സിനെ അലട്ടുന്ന പരീക്ഷാ ഭയത്തെ മാറ്റാൻ സാധിക്കുമെന്ന് രാഖി ജയകൃഷ്ണൻ പറഞ്ഞു.

വയനാട് ഏരിയ ഇൻചാർജ് സ്വാമി ചന്ദ്രദീപ്തൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. അർച്ചന ഇ.എം സ്വാഗതവും ദർശിത മോഹൻ കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button