ErnakulamLatest

21 ദിവസംകൊണ്ട് 45 വ്യാജബൈക്ക് പിടിച്ച് പൊലീസ്

“Manju”

കൊച്ചി: മൂന്ന് ആഴ്ചയ്ക്കിടെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം പിടിച്ചത് 45 ബൈക്കുകള്‍. എല്ലാം സൂപ്പ‌ര്‍ ബൈക്കിന് സമാനമായി രൂപമാറ്റം വരുത്തി വ്യാജ നമ്ബര്‍ ഘടിപ്പിച്ചവ.
അമിതവേഗത്തില്‍ കാതടപ്പിച്ച്‌ പായുന്ന കാറുകളും രാത്രിയിലെ നിത്യകാഴ്ചയാണ്. ഇവ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലൂടെ അമിതവേഗത്തില്‍ ബൈക്കില്‍ ചീറിപ്പായുന്നവരെ സ്കെച്ചിട്ട് പരിശോധിച്ചപ്പോഴാണ് വ്യാജ നമ്ബറില്‍ വിലസിയിരുന്ന യുവാക്കളുടെ വന്‍ സംഘത്തെ തിരിച്ചറിയാനായത്. ലഹരി വില്പനയും മാലപൊട്ടിക്കലും മറ്റ് കുറ്റകൃത്യങ്ങളും വ‌ര്‍ദ്ധിച്ച്‌ വരുന്നതിനിടെ യുവാക്കള്‍ കൂട്ടത്തോടെ കുടുങ്ങിയത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തില്‍ യുവാക്കളെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് അടക്കം സംശയിക്കുന്നുണ്ട്. സമഗ്രാന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഒരുങ്ങുകയാണ് കൊച്ചി സിറ്റി പൊലീസ്.
വ്യജനമ്പര്‍ @ ആലുവ : ആലുവ കേന്ദ്രീകരിച്ച്‌ പ്രവ‌ര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മടക്കി വയ്ക്കാവുന്ന വിധത്തിലുള്ള നമ്ബ‌ര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചു നല്‍കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബൈക്ക് വാങ്ങുമ്ബോള്‍ ഘടിപ്പിച്ചിരുന്ന നമ്ബ‌ര്‍ പ്ലേറ്റ് മാറ്റി പകരം മറ്റൊന്ന് വയ്ക്കുന്നത് തന്നെ കുറ്റകരമാണ്. ഇത്തരം സ്ഥാപനങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
₹ 5,000-10,000 പിഴ : വാഹനത്തിന്റെ ഓരോ രൂപമാറ്റത്തിനും 5,000 രൂപ പിഴ സൈലന്‍സര്‍, ലൈറ്റുകളുടെ രൂപമാറ്റത്തിന് 10000 രൂപ അമിതവേഗത്തില്‍ അലക്ഷ്യമായ ഡ്രൈവിംഗിന് കേസ് വാഹനം പിടികൂടി ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കും
ഗ്രൂപ്പില്‍ ചേരാന്‍ നമ്പര്‍ മാറ്റണം
വ്യാജ നമ്ബറില്‍ വിലസുന്ന യുവാക്കള്‍ക്കായി വാട്സ്‌ആപ്പ് ഗ്രൂപ്പ് വരെയുണ്ട്. പുതിയൊരാള്‍ക്ക് അംഗത്വം നല്‍കണമെങ്കില്‍ വണ്ടിയുടെ നമ്ബ‌ര്‍ പ്ലേറ്ര് മാറ്രി വ്യാജനാക്കണം. അല്ലെങ്കില്‍ കൂട്ടത്തില്‍ കൂട്ടില്ല. കളിയാക്കുകയും ആക്ഷേപിക്കുകയും ചെയ്യും. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. 18 മുതല്‍ 25 വയസുവരെയുള്ള ചെറപ്പക്കാരാണ് ബൈക്കുമായി പിടിയിലായവരില്‍ അധികവും.
“പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വ്യാജ നമ്ബ‌റിന് പിന്നില്‍ ദുരുദ്ദേശമുണ്ടോയെന്ന് അന്വേഷിക്കും. രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.”
കൊച്ചി സിറ്റി പൊലീസ്

Related Articles

Back to top button