KeralaLatest

സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം മുടങ്ങുന്നു

“Manju”

ആലപ്പുഴ ; സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ വിതരണം മുടങ്ങുന്നു. 2 ദിവസമായി രാവിലെ 10 മുതല്‍ റേഷന്‍ വിതരണം മുടങ്ങി. ഉച്ചകഴിഞ്ഞ് ചിലപ്പോള്‍ സെര്‍വര്‍ തകരാര്‍ ഉണ്ടാകില്ല. വിരലടയാളം നാലും അഞ്ചും തവണ രേഖപ്പെടുത്തിയാലും ലൈന്‍ കിട്ടാറില്ല. ഇതു മൂലം ഉപഭോക്താക്കളില്‍ പലരും തിരികെപ്പോയി.

എന്താണ് തകരാറിന്റെ കാരണമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നില്ല. ഈ മാസത്തെ വിതരണം പൂര്‍ത്തിയാക്കുന്നതിന് ഇനി 4 ദിവസം മാത്രമേയുള്ളൂ. ഒട്ടേറെ കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങിയിട്ടില്ല. വിതരണ തീയതി മാര്‍ച്ച്‌ 5 വരെ നീട്ടണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെടുന്നു. തീയതി നീട്ടുന്ന വിവരം നേരത്തെ കാര്‍ഡുടമകളെ അറിയിക്കണമെന്ന് കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി പി.ആര്‍. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button