IndiaLatest

ഒന്‍പതു വയസുകാരിയെ പീഡനത്തിനിരയാക്കി കൗമാരക്കാരന്‍

“Manju”

ലക്നൗ: ഒന്‍പതു വയസുകാരിയെ പീഡനത്തിനിരയാക്കിയ കൗമാരക്കാരന്‍ അറസ്റ്റില്‍. യുപിയിലെ മഹോബയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി ആണ് പീഡനത്തിനിരയായത്. പൊലീസ് പറയുന്നതനുസരിച്ച്‌ കുട്ടിയുടെ അയല്‍വാസിയായ പതിമൂന്നുകാരനാണ് പ്രതി.

വെള്ളിയാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ ഒപ്പം കളിക്കാനെന്ന വ്യാജേന അടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ കുട്ടി അധികം വൈകാതെ തന്നെ പൊലീസ് പിടിയിലാവുകയും ചെയ്തു.

Related Articles

Back to top button