InternationalLatest

കൊവിഡ് ബാധിച്ചവര്‍ 72,627,682

“Manju”

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 72,627,682 കടന്നു. അഞ്ചുകോടിയലധികം പേര്‍ രോഗമുക്തിനേടിയപ്പോള്‍ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 16,18486 ആയി. രണ്ടുകോടിയിലധികംപേര്‍ നിലവില്‍ ചികിത്സയിലാണ്.കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ യഥാക്രമം അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മുന്‍പന്തിയിലുള്ളത്.

ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 98 ലക്ഷം കടന്നു. ഇതുവരെ 98,57,029 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍, ഇതില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3.5 ലക്ഷത്തിലേയ്ക്ക് ചുരുങ്ങുകയാണ്. 3,56,546 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് രോഗമുക്തരുടെ എണ്ണത്തിലും വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 93 ലക്ഷം കടന്നിരിക്കുകയാണ്. 93,57,464 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1,43,019 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്.

അതേസമയം ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന്‍ ജനുവരിയില്‍ ആരംഭിച്ചേക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യ സി.ഇ.ഒ അഡാര്‍ പൂനാവാല പറഞ്ഞു. ഓക്സ്‌ഫോഡ് സര്‍വകലാശാലയും അസ്ട്രാസെനെകയും സംയുക്തമായി നിര്‍മ്മിക്കുന്ന വാക്സിന്റെ അവസാനഘട്ട പരീക്ഷണം തുടരുകയാണ്. ഈ മാസം അവസാനത്തോടെ വാക്സിന് ‘അടിയന്തര ഉപയോഗത്തിനുള്ള’ അനുമതി ലഭിച്ചേക്കുമെന്നാണ് വിവരം.

Related Articles

Back to top button