KeralaLatest

ശബ്ദരേഖ വിവാദം‍ ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നു

“Manju”

ശബ്‌ദസന്ദേശത്തിലെ സത്യമറിയാൻ സ്വപ്‌നയെ ക്രൈംബ്രാ‌ഞ്ച് ഉടൻ ചോദ്യം ചെയ്യും -  KERALA - GENERAL | Kerala Kaumudi Online

ശ്രീജ.എസ്

തിരുവനന്തപുരം: കള്ളപ്പണക്കേസിലും ശബ്ദരേഖ ചോര്‍ച്ചയിലും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനുള്ള നിര്‍ണ്ണായക നടപടികളുമായി ഇഡിയും ക്രൈംബ്രാഞ്ചും. ക്രൈം ബ്രാഞ്ച്​ സംഘം സ്വപ്​ന സുരേഷിനെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തിയാണ്​ ചോദ്യം ചെയ്യുന്നത്​.

സ്വപ്​നയുടെ ശബ്​ദരേഖ ജയിലില്‍ നിന്നല്ല പുറത്തുപോയതെന്നാണ്​ സംഭവത്തില്‍ ജയില്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്​. എന്നാല്‍ ഈ വിഷയത്തില്‍വിശദമായ അന്വേഷണം നടത്തണമെന്ന കസ്​റ്റംസ്​ ആവശ്യത്തെ തുടര്‍ന്ന്​ ജയില്‍ വകുപ്പ്​ ഡി.ജി.പിയെ വിവരം ധരിപ്പിക്കുകയും ഡി.ജി.പി ക്രൈംബ്രാഞ്ച്​ അനേവഷണത്തിന്​ ഉത്തരവിടുകയുമായിരുന്നു. ഇതേതുടര്‍ന്നാണ്​ ക്രൈം​ബ്രാഞ്ച്​ സ്വപ്​നയെ ചോദ്യം ചെയ്​തത്​. സ്വപ്​നയുടെ മൊഴിയെടുക്കാന്‍ എന്‍.ഐ.എ കോടതി ക്രൈംബ്രാഞ്ചിന്​ അനുമതി നല്‍കിയിരുന്നു.

സ്വപ്നയുടെ രഹസ്യമൊഴിയില്‍ ഉന്നതരുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇഡി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖയും വിവാദങ്ങള്‍ ശക്തമാക്കി. ശബ്ദരേഖക്ക് പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്ന സൂചനകളും വരുന്നതിനിടെയാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്.

Related Articles

Back to top button