KannurLatest

കണ്ണൂരില്‍ ബോംബുകള്‍ കണ്ടെടുത്തു

“Manju”

കണ്ണൂര്‍: കണ്ണൂരിലെ മുഴക്കുന്ന്​ പഞ്ചായത്തില്‍ പോളിങ്​ ബൂത്തിന്​ സമീപത്തുനിന്ന്​ ആറു ബോംബുകള്‍ കണ്ടെത്തി. നെല്യാട്​, വ​ട്ടപ്പോയില്‍ മേഖലകളിലാണ്​ ബോംബ്​ കണ്ടെത്തിയത്​.
ബാഗിലും ബക്കറ്റിലും സൂക്ഷിച്ചിരുന്ന ബോംബുകള്‍ പൊലീസ്​ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ജില്ല പൊലീസ്​ മേധാവി യതീഷ്​ ചന്ദ്ര സംഭവസ്​ഥലത്തേക്ക്​ തിരിച്ചു.
​നാലു ജില്ലകളിലെ പോളിങ്ങിനിടെ ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷങ്ങളുണ്ടായി. നാദാപുരം കീയൂരില്‍ സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചുവിടാന്‍ പൊലീസ്​ ലാത്തിവീശിയിരുന്നു.
മലപ്പുറം പെരുമ്ബടപ്പ്​ കോടത്തൂരില്‍ എല്‍.ഡി.എഫ്​ -യു.ഡി.എഫ്​ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോളിങ്​ ബൂത്തിന്​ മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്​ പൊലീസ്​ ലാത്തിവീശി​. യു.ഡി.എഫ്​ സ്​ഥാനാര്‍ഥി സുഹറ അഹമ്മദിന്​ പരിക്കേറ്റു. ഓപ്പണ്‍ വോട്ട്​ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ്​ സംഘര്‍ഷത്തില്‍ കലാശിച്ചത്​.

Related Articles

Back to top button