IndiaLatest

ചൈന അതിര്‍ത്തിയില്‍ അധികാരം കാണിക്കുന്നു-രാജ്​നാഥ്​ സിങ്​

“Manju”

Rajnath Singh on India China standoff: Border dispute created as if it was  under a mission | India News - Times of India
ഡല്‍ഹി: ഒരു പ്രകോപനമില്ലാതെ ചൈന അതിര്‍ത്തിയില്‍ അധികാരം കാണിക്കുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്​. ലഡാക്കിലും ഇന്‍ഡോ-പസഫിക്കിലും മേഖലയിലും ചൈനയുടെ ‘പ്രകോപനമില്ലാത്ത ആക്രമണവും അധികാരപ്രഖ്യാപനവുമാണ്​’ നടക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു. ഇത്​ മേഖലയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡാക്കിലെ ലൈന്‍ ഓഫ് കണ്‍ട്രോളില്‍ (എല്‍‌എസി) ഇന്ത്യയും ചൈനയും വലിയ തോതില്‍ സേനയെ വിന്യസിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ അടിവരയിടുന്നതാണ്​ സിങി​ന്റെ പ്രസ്​താവന.
പരീക്ഷണ സമയങ്ങളില്‍ ഇന്ത്യന്‍ സൈന്യം മാതൃകാപരമായ ധീരത പ്രകടിപ്പിച്ചതായും പ്രതിരോധമന്ത്രി പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (FICCI) വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ‘ഈ വര്‍ഷം നമ്മുടെ സൈന്യം നേടിയ നേട്ടത്തില്‍ രാജ്യത്തിന്റെ വരും തലമുറകള്‍ അഭിമാനിക്കും’എന്ന്​ ഗാല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടലിനെക്കുറിച്ച്‌ പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.
ചൈനയുമായി താരതമ്യം ചെയ്യു​മ്പോള്‍ സോഫ്റ്റ് പവറില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നും രാജ്​നാഥ്​ സിങ്​ കൂട്ടിച്ചേര്‍ത്തു. ആശയങ്ങളുമായി ലോകത്തെ നയിക്കുന്ന കാര്യത്തില്‍ ഇന്ത്യ ചൈനയെക്കാള്‍ വളരെ മുന്നിലാണെന്നും സോഫ്​റ്റ്​ പവറിനെ വിശദീകരിച്ചുകൊണ്ട്​ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button