KeralaLatest

സന്യാസദീക്ഷ വാര്‍ഷികം ; പുഷ്പസമര്‍പ്പണം അഞ്ചാം ദിവസം തുടരുന്നു

“Manju”

പോത്തൻകോട് : ഗുരുധര്‍മ്മപ്രകാശ സഭയുടെ പുഷ്പസമര്‍പ്പണം അഞ്ചാം ദിവസമായ 30-09-2022 വെള്ളിയാഴ്ച വൈകിട്ട് 7.00 ന് നടന്നു. പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ പര്‍ണ്ണശാലയില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ മനസ്സും തമസ്സും ഗുരുവിങ്കലര്‍പ്പിച്ച് സന്ന്യാസസംഘവും നിയുക്തരായ സന്യാസിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും പുഷ്പസമര്‍പ്പണം നടത്തി. തുടര്‍ന്ന് പ്രാര്‍ത്ഥനാലയം വലംവെച്ച് പ്രാര്‍ത്ഥിച്ച് ഗുരുപാദ നമസ്കാരത്തിനായി സഹകരണമന്ദിരത്തിലെത്തി. രാത്രി 8 ന് ഗുരുവിന്റെ ഉദ്യാനത്തില്‍ നടക്കുന്ന സത്സംഗത്തില്‍ പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി സംസാരിക്കും. നാളെ (ഒക്ടോബര്‍ 1 ശനിയാഴ്ച) രാവിലെ പ്രാര്‍ത്ഥനാ സങ്കല്പങ്ങള്‍ക്കും പുഷ്പസമര്‍പ്പണത്തിനുംശേഷം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആയുര്‍വേദം ആരോഗ്യ സംരക്ഷണത്തില്‍ എന്ന വിഷയത്തില്‍ ഡോ.ബി.രാജ്കുമാര്‍ സംസാരിക്കും. തുടര്‍ന്ന് ജനനി അഭേദ ജ്ഞാനതപസ്വിനി, സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, സ്വാമി ശരണ്യപ്രകാശ ജ്ഞാനതപസ്വി എന്നിവര്‍ ഗുരുവുമായും, ആശ്രമം ബ്രാഞ്ചുകളിലെ പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടുള്ള തങ്ങളുടെ അനുഭവവും പങ്കുവെയ്ക്കം. രാത്രി 8 ന് ആത്മീയ ഉദ്ബോധന ഡോക്കുമെന്ററി പ്രദര്‍ശനം നടക്കും.

Related Articles

Back to top button