InternationalLatest

ഇന്ത്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത രാജ്യം

“Manju”

ഇസ്ലാമാബാദ്: ഇന്ത്യയില്‍ പെട്രോള്‍ഡീസല്‍ വില കുറച്ച മോദി സര്‍ക്കാരിന് പ്രശംസയുമായി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ സര്‍ക്കാരും ഇന്ധന വില കുറയ്‌ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ത്യ ഇന്ധന നികുതി കുറച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു പ്രശംസയുമായി ഇമ്രാന്‍ ഖാന്‍ രംഗത്തുവന്നത്.

ക്വാഡിന്റെ ഭാഗമായിരുന്നിട്ടും അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയും, റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഇന്ധനം വാങ്ങിയുമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വില കുറച്ചത്. ഇത് ജനങ്ങള്‍ക്ക് വലിയ ആശ്വസമാണ്. സ്വതന്ത്ര വിദേശ നയത്തിന്റെ സഹായത്തോടെ ഇതേ കാര്യം നേടിയെടുക്കുക ലക്ഷ്യമിട്ടാണ് പാക് സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നിലവിലെ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിനെയും, അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെയും ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു.

പാകിസ്താന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാകണം സര്‍ക്കാര്‍. എന്നാല്‍ വിദേശ ശക്തികള്‍ക്ക് അധീനപ്പെട്ടാണ് ഇവിടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. പുതിയ സര്‍ക്കാരിന് ‌കീഴില്‍ പാക് സമ്പദ്‌വ്യവസ്ഥ ഇഴഞ്ഞു നീങ്ങുകയാണെന്നും ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചു.

Related Articles

Back to top button