Latest

ആത്മനിർഭർ ഭാരതിൽ ഉറച്ച് ഇന്ത്യൻ കമ്പനികൾ

“Manju”

മുംബൈ: ഇന്ത്യയുടെ പ്രതിരോധ രംഗത്തെ വളർച്ചയിൽ സമ്പൂർണ്ണ സഹകരണത്തിന് തയ്യാ റായി മുകേഷ് അംബാനി. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യൻ പ്രതിരോധ രംഗത്ത് തദ്ദേശീയമായി സഹകരിക്കാനാണ് റിലയൻസ് തയ്യാറെടുക്കുന്നത്. മികച്ച രീതിയിൽ മുതൽ മുടക്കാൻ തയ്യാറാണെന്നാണ് അംബാനി അറിയിച്ചിട്ടുള്ളത്.

പ്രതിരോധ രംഗത്ത് ഡ്രോണുകളുടെ മേഖലയിൽ മുതൽമുടക്കിയ റിലയൻസ് ബഹിരാകാശ മേഖലയിലും തയ്യാറെടുക്കുകയാണ്. മുകേഷ് അംബാനിയും ഗൗതം അദാനിയും സംയുക്ത മായാണ് ഡ്രോൺ മേഖലയിൽ ഉൽപ്പാദനം ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ ഇരുകമ്പനികളും കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളുടെ ഡ്രോണുകളുടെ പ്രദർശനവും നടത്തി. ബംഗ്ലൂരു കേന്ദ്രമാക്കിയുള്ള റിലയൻസിന്റെ ഉപവിഭാഗമായ സാംഖ്യസൂത്ര ലാബ്‌സാണ് ബഹിരാകാശ മേഖലയിൽ കേന്ദ്രസർക്കാറിന്റെ മുന്നേറ്റത്തിന് വേഗത കൂട്ടാൻ സഹകരിക്കുന്നത്.

ബഹിരാകാശ രംഗത്ത് വാഹനങ്ങളും ഉപകരണങ്ങളും രൂപകൽപ്പന ചെയ്യുന്ന സംവിധാനത്തെയാണ് റിലയൻസ് തദ്ദേശീമായി ശാക്തീകരിക്കുന്നത്. ഇതിനായുള്ള സാങ്കേതിക സഹായമാണ് നൽകുന്നത്. ബഹിരാകാശ വാഹനങ്ങൾ രൂപകൽപ്പന ചെയ്യാൻ സാധിക്കുന്ന എയ്‌റോകോൺ-2022 എന്ന സോഫ്റ്റ് വെയർ റിലയൻസ് നിർമ്മിച്ചുകഴിഞ്ഞു. സൊസൈറ്റി ഓഫ് ഓട്ടോ മോബൈൽ എഞ്ചിനീയറിംഗ് എന്ന കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തിൽ അതിന്റെ ക്ഷമതയും അംബാനി ബോധ്യപ്പെടുത്തിക്കഴിഞ്ഞു.

Related Articles

Back to top button