KeralaLatest

കേന്ദ്രസർക്കാരുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി

“Manju”

കൊച്ചി: കഴിഞ്ഞ നാലര വർഷമായി വ്യവസായ വളർച്ചയ്ക്കുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖല സ്ഥാപനങ്ങൾ നവീകരിച്ചാണ് ഇവ നടപ്പാക്കേണ്ടത്. വേഗതയും സുരക്ഷിതത്വവുമുള്ള യാത്രാ സൗകര്യം ഒരുക്കുകയും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഉൾനാടൻ ജലാശയങ്ങളുണ്ട്. അവ ഗതാഗത യോഗ്യമാക്കുന്നത് മലിനീകരണം കുറക്കും. ഇതിന്റെ ഭാഗമായാണ് വടക്ക് ബേക്കൽ മുതൽ തെക്ക് കോവളം വരെ ജലപാത നടപ്പിലാക്കുന്നത്. സംസ്ഥാന സമ്പദ്ഘടനയുടെ ചാലകശക്തിയായ ടൂറിസം മേഖലയിൽ ഇടം പിടിച്ച സ്ഥലമാണ് കൊച്ചി. അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ ഇതിന് പ്രയോജനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തെ വിജ്ഞാന കേന്ദ്രമാക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാണ് വിജ്ഞാൻ സാഗർ മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാരുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ സദാ സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button