KeralaLatest

ഇന്ധന വില വര്‍ദ്ധനവ് തുടരുന്നു

“Manju”

കോഴിക്കോട്: സംസ്ഥാനത്ത് എക്സ്ട്രാ പ്രീമിയം പെട്രോള്‍ വില നൂറ് കടന്നു. വയനാട്ടില്‍ ബത്തേരി, പാലക്കാട്, ഇടുക്കിയില്‍ കട്ടപ്പന, അണക്കര എന്നിവടങ്ങളിലാണ് എക്സ്ട്രാ പ്രീമിയം പെട്രോളിന്റെ വില നൂറ് കടന്നത്. 100.20 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില. വയനാട് ബത്തേരിയില്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി. അടിമാലിയില്‍ വില 100.40 രൂപയായി.

പാലക്കാട് 100 രൂപ 16 പൈസയും, കട്ടപ്പനയില്‍ 100 രൂപ 35 പൈസയും, അണക്കരയില്‍ 101 രൂപ മൂന്ന് പൈസയുമാണ് വില. അതേസമയം, സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഡീസല്‍ ലിറ്ററിന് 92.31 രൂപയുമെത്തി.

കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും, ഡീസലിന് 91. 88 രൂപയുമാണ് ഇപ്പോള്‍ വില. കോഴിക്കോട് പെട്രോളിന് 95.68 രൂപയും, ഡീസലിന് 91. 03 രൂപയുമാണ്. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button