KeralaLatestMalappuram

മന്ത്രിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തോല്‍വി

“Manju”

മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി പഞ്ചായത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. വളാഞ്ചേരി പഞ്ചായത്തിലെ കാരാട് വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. 142 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. അഷ്‌റഫ് അമ്പലത്തിങ്ങലാണ് ഇവിടെ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി മൊയ്തീന്‍കുട്ടിക്ക് 361 വോട്ടാണ് ലഭിച്ചത്. ലീഗ് സ്ഥാനാര്‍ഥിക്ക് 461 വോട്ടാണ് ലഭിച്ചത്.

യുഡിഎഫ് സിറ്റിങ് സീറ്റായ ഇവിടെ 2015ലെ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായി ഫാത്തിമക്കുട്ടിയാണ് ഇവിടെ വിജയിച്ചത്. 2015ല്‍ വനിതാ സംവരണ വാര്‍ഡായിരുന്നു കാരാട്. സ്വര്‍ണകടത്ത് അടക്കമുള്ള കേസുകളില്‍ കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്തത് വലിയ വിവാദമായിരുന്നു.

Related Articles

Check Also
Close
Back to top button